തൃശൂർ: സർക്കാരിന്റെ കാർബൺ രഹിത കേരളം നയത്തിന്റെ ഭാഗമായി വാഹനം വാങ്ങുന്നവർക്ക് വൃക്ഷത്തൈ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിന്റെ ആദ്യപടിയായി 50 വാഹന ഉടമകൾക്ക് തൃശൂരിൽ നടന്ന വാഹനീയം അദാലത്തിൽ മന്ത്രി ചെടികൾ വിതരണം ചെയ്തു. മോട്ടോർ വാഹനച്ചട്ടങ്ങൾ പ്ലസ് ടു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. വാഹനങ്ങളുടെ എണ്ണത്തിൽ സംസ്ഥാന ശരാശരിയേക്കാൾ മുന്നിലാണ് ജില്ലയെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.രാധാകൃഷ്ണൻ, മേയർ എം.കെ.വർഗീസ്, എം.എൽ.എമാരായ കെ.കെ.രാമചന്ദ്രൻ, എൻ.കെ.അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, കളക്ടർ ഹരിത വി.കുമാർ, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോദ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |