കുന്നംകുളം: കുന്നംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ലോഗോ പ്രകാശനവും സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും എ.സി. മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയായി. ടി.വി. മദനമോഹനൻ , സജിനി പ്രേമൻ, ലബീബ് ഹസൻ, അജിതകുമാരി, എം.എസ്. സിറാജ്, സി.ജെ. ജിജു എന്നിവർ സംസാരിച്ചു.
മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ ജോൺസൺ നമ്പഴിക്കാടാണ് ലോഗോ തയ്യാറാക്കിയത്. ടി.എം.വി.എച്ച്.എസ്.എസ് പെരുമ്പിലാവ്, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരിസ് സി.ജി.എച്ച്.എസ് ചൊവ്വന്നൂർ, ബഥനി ഇ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നവംബർ 3, 4 തീയതികളിൽ ശാസ്ത്രോത്സവം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |