തൃശൂർ: അയ്യന്തോൾ കളക്ടറേറ്റിനു മുമ്പിൽ വാഹനത്തിൽ നിന്നും പെയിന്റ് ചോർന്നു, ഗതാഗതം തടസപ്പെട്ടു. പെയിന്റ് റോഡിൽ ഒഴുകിയതോടെ ഇരുചക്ര വാഹനങ്ങൾ തെന്നി വീണു. തുടർന്ന് തൃശൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് എത്തി ഉപയോഗിച്ച് വെള്ളം ചീറ്റിച്ച് ഏകദേശം 150 മീറ്റർ റോഡ് കഴുകി വൃത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജ്യോതികുമാർ കെ.എ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഫയർ റെസ്ക്യൂ ഓഫീസർമാരായ വി. രമേശ്, പി.എം. മഹേഷ്, കെ. പ്രകാശൻ, രഞ്ജിത് പാപ്പച്ചൻ എന്നിവർ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |