തൃശൂർ: അഖില കേരള മാരാർ ക്ഷേമസഭ സംസ്ഥാന സമ്മേളനവും പുരസ്കാരദാനവും ചിന്മയ മിഷൻ നീരാഞ്ജലി ഹാളിൽ നാളെ നടക്കും. രാവിലെ 8.30ന് പതാക വന്ദനത്തോടെ സമ്മേളനം ആരംഭിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. 2ന് നടക്കുന്ന പൊതുസമ്മേളനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. വാദ്യരത്ന പുരസ്കാരം ചോറ്റാനിക്കര വിജയൻ മാരാർക്കും കർമ്മശ്രേഷ്ഠ പുരസ്കാരം കുമരപുരത്ത് ശങ്കരൻകുട്ടി മാരാർക്കും കലാചാര്യ പുരസ്കാരം കല്ലേക്കുളങ്ങര അച്ചുതൻകുട്ടി മാരാർ, ശശിധര മാരാർ, ചെറുതാഴം കുഞ്ഞിരാമ മാരാർ, എൻ.ജി മാധവക്കുറുപ്പ്, പി. ബാലകൃഷ്ണമാരാർ എന്നിവർക്കും സമ്മാനിക്കും. പരിയാരത്ത് നാരായണ മാരാർ പുരസ്കാരം തായങ്കാവ് രാജൻമാരാരും ടി.എം.ആർ എൻഡോവ്മെന്റ് കുമരിയിൽ ശങ്കരനാരായണ മാരാരും ഏറ്റുവാങ്ങും. കെ.എസ്.സി മാരാർ, പി.വി രാജശേഖരൻ, ഊരമന രാജേന്ദ്രൻ മാരാർ എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |