തൃശൂർ: മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന ജാഗ്രതാസമിതികൾക്ക് നാല് തലങ്ങളിലായി അവാർഡുകൾ ഏർപ്പെടുത്തുമെന്നും ലിംഗനീതി സംബന്ധിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ സംസ്ഥാനതല സെമിനാർ അടുത്ത മാസം തൃശൂരിൽ നടത്തുമെന്നും വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി. സതീദേവി അറിയിച്ചു. ഗസ്റ്റ് ഹൗസിൽ നടന്ന അദാലത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ.
ഗാർഹിക പീഡന പരാതികൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. വിവാഹപൂർവ കൗൺസലിംഗുകൾ വനിതാ കമ്മിഷന്റെ നേതൃതത്തിൽ നൽകുമെന്നും പി. സതീദേവി പറഞ്ഞു. അദാലത്തിൽ ലഭിച്ച 57 പരാതികളിൽ 15 എണ്ണം തീർപ്പാക്കി. 4 പരാതി പോലീസിന്റെ റിപ്പോർട്ടിന് നൽകി. 2 പരാതികൾ ലീഗൽ അതോറിറ്റിക്ക് കൈമാറി. 36 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. അദാലത്തിൽ കമ്മിഷൻ അംഗമായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. സജിത അനിൽ, അഡ്വ. സുനിത കെ.എ, കൗൺസിലർ മാലാ രമണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |