തൃശൂർ: അളന്നുമുറിച്ചൊരു ഫ്രീകിക്കിലൂടെ ഗോൾവല കുലുക്കി ഖത്തർ ഫുട്ബോൾ ആവേശത്തിനൊപ്പം ചേർന്ന് മന്ത്രി കെ. രാധാകൃഷ്ണനും. കായിക യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി നടത്തുന്ന വൺ മില്യൺ ഗോൾ ക്യാമ്പയ്ന്റെ ഭാഗമായി നടന്ന ചടങ്ങാണ് ഗോളടിച്ച് മന്ത്രി ഉദ്ഘാടനം ചെയ്തത്.
തേക്കിൻകാട് മൈതാനിയിൽ തീർത്ത ഗോൾ പോസ്റ്റിലേക്ക് മണിക്കൂറുകൾക്കുള്ളിൽ ആയിരത്തിലധികം ഗോളുകൾ തീർത്താണ് ഫുട്ബോൾ പ്രേമികൾ ഉൾപ്പെടെ വൺ മില്യൺ ക്യാമ്പയിന്റെ ഭാഗമായത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി തേജേഷ് കുമാർ ദത്ത, എക്സിക്യൂട്ടിവ് അംഗങ്ങളായ ഇഗ്നി മാത്യൂ, കെ. ജോയ് വർഗീസ്, എം.എം. ബാബു, കെ.എൽ. മഹേഷ്, ബേബി പൗലോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |