വലപ്പാട്: ജർമൻ പതാകയുടെ കളറിൽ വിവിധ തരം തോരണങ്ങൾ, ത്രിവർണത്തിൽ മീനുകളുള്ള അക്വേറിയം, മിഠായികൾ, ജർമൻ പതാക കൊണ്ട് അലങ്കരിച്ച സ്കൂട്ടറുകൾ അങ്ങനെ സകലതും ജർമൻമയമാണ് ഇവിടെ. ഫുട്ബാൾ മാമാങ്കത്തെ ലോകം വരവേറ്റപ്പോൾ വലപ്പാട് ഹൈസ്കൂൾ മൈതാനത്തിന് സമീപത്തെ കാമധേനു ക്ഷീരസംഘമാണ് ഇവ്വിധം അണിഞ്ഞൊരുങ്ങിയത്. സെക്രട്ടറി ഹനീഷ് കുമാർ, കൂട്ടായി സംഘത്തിലെ ജീവനക്കാരായ ദീപ്തിയും വിജിതയും എല്ലാം ഒരുക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഇതോടൊപ്പം ജഴ്സികൾ, ബ്യൂഗിളുകൾ, തൊപ്പികൾ എന്നിവയാലും മുറി അലങ്കരിച്ചിട്ടുണ്ട്. ജർമനിയുടെ ആദ്യ മത്സരത്തിന് സംഘത്തിലെ കസ്റ്റമേഴ്സിന് ക്വിസ് മത്സരവും നടത്തുന്നുണ്ട്. ജർമനിയുടെ കളിയുള്ള ദിവസങ്ങളിൽ മധുരവിതരണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |