തൃശൂർ : കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതിയെയും ധൂർത്തിനെയും കുറിച്ചും വിശദമായ അന്വേഷണവും ബാങ്ക് ഡയറക്ടർമാർക്കെതിരെ നിയമ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ തൃശൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിന് മുന്നിൽ സായാഹ്ന സദസും മാർച്ചും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് ചിറ്റിലപ്പിള്ളി പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുഴുപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ലോറൻസ് കോളങ്ങാട്ടുകര, ബിജു വാഴപ്പിള്ളി, മണികണ്ഠൻ നായർ, രാമനാഥൻ, രജനി എ.ടി, സൗമ്യ രാജീവ്, സാൽ ആന്റണി എന്നിവർ നേതൃത്വം നൽകി . ഒല്ലൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |