തൃശൂർ : പടിഞ്ഞാറെക്കോട്ടയിൽ നിന്നും കളക്ടറേറ്റിലേക്ക് പോകുന്ന മോഡൽ റോഡിന്റെ പണി പൂർത്തീകരിച്ച് ഏഴ് വർഷമായിട്ടും തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്കുള്ള വഴിയിൽ മനുഷ്യവിളക്കുകൾ സ്ഥാപിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ഐ.പി.പോൾ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഫെവിൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ചാലിശ്ശേരി, കെ.എച്ച്.ഉസ്മാൻ ഖാൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സി.സി.ഡേവി, കെ.ഗോപാലകൃഷ്ണൻ, റിജോയ് ജോയ്സൺ, സി.ജെ.വാറുണ്ണി, തിമോത്തി വടക്കൻ, ജെരാർദ്ദ് കൊക്കൻ, ലീന പ്രഹ്ളാദൻ, സന്തോഷ് കാനാട്ടുകര, കെന്നി വളപ്പില, നിഷാദ് വർഗ്ഗീസ് കുറ്റിക്കാടൻ, തോമസ് ഉങ്ങൻ, കെ.എം.വർഗ്ഗീസ്, ബിനോജ് ലാസർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |