തൃശൂർ: മോട്ടോർ വാഹന വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലേണേഴ്സ് ലൈസൻസ് ലഭ്യമാക്കുന്ന 'കൈ കോർക്കാം, ചേർത്ത് നിറുത്താം' പരിപാടിക്ക് ജില്ലയിൽ തുടക്കം. ദർശന സർവീസ് സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന ഡ്രൈവിംഗ് ലൈസൻസ് വിതരണോദ്ഘാടനം മുണ്ടൂർ നിർമ്മല ജ്യോതി സ്കൂളിൽ ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിച്ചു.
'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിയുടെ ഭാഗമായി 25 ഭിന്നശേഷി ക്കാർക്കുള്ള ലേണേഴ്സ് ലൈസൻസ് മന്ത്രി വിതരണം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി ജയിംസ്, ദർശന സർവീസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ, എസ്.എച്ച് ആൻസി പോൾ , റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ബിജു ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും അവർക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്ത് പ്രത്യേകമായി നടത്തും. അല്ലാത്തപക്ഷം ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അടുത്തേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി നടപടികൾ പൂർത്തീകരിക്കും.
- ആന്റണി രാജു, മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |