തൃശൂർ : ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്രജൂബിലി സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ഡോ.കെ.വിദ്യാസാഗർ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.രാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗീസ്, ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു പി.അലക്സ് , യു.പി ജോസഫ് , പി.കെ ഷാജൻ, കെ.എസ് ജയ, ഡോ.കാവുമ്പായി ബാലകൃഷ്ണൻ, പ്രൊഫ.കെ.ആർ ജനാർദനൻ, എ.എ ബോസ്, പി.എസ് ജൂന, വി.മനോജ് കുമാർ, എം.ജി ജയശ്രീ എന്നിവർ സംസാരിച്ചു. മേയ് 26, 27, 28 തിയതികളിൽ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂളിലാണ് സമ്മേളനം നടക്കുക. സാഹിത്യ അക്കാഡമി പ്രസിഡന്റ് പ്രൊഫ.കെ.സച്ചിദാനന്ദൻ ചെയർമാനും ഡോ.കാവുമ്പായി ബാലകൃഷ്ണൻ ജനറൽ കൺവീനറും ഇരുപതോളം ഉപസമിതികളുമായുള്ള 500 അംഗ സംഘാടക സമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |