വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്

Wednesday 06 May 2026 7:28 AM IST

വാഷിംഗ്ടൺ: യു.എസിൽ വൈറ്റ് ഹൗസിന് സമീപം ആയുധധാരിയെ വെടിവച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ. പ്രാദേശിക സമയം, തിങ്കളാഴ്ച വൈകിട്ട് 3.30ന് വാഷിംഗ്ടൺ സ്മാരകത്തിന് അടുത്താണ് സംഭവം. തോക്കുമായി ചുറ്റിത്തിരിഞ്ഞ യുവാവ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടിരക്ഷപെടാൻ ശ്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ വെടിവച്ച് കീഴ്പ്പെടുത്തി. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ നില തൃപ്തികരമാണ്. സംഭവത്തിന് തൊട്ടുമുന്നേ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ വാഹന വ്യൂഹം പ്രദേശത്ത് കൂടി കടന്നുപോയിരുന്നു. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസിൽ താത്കാലിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. അന്വേഷണം ആരംഭിച്ചു.