ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ പ്രതിഷ്‌ഠാ വാർഷികത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
വാഷിംഗ്ടൺ: ഗുരുദേവന്റെ മഹിതമായദർശനം പാശ്ചാത്യസംസ്‌കാരം ഉൾക്കൊള്ളുന്ന മനുഷ്യമനസുകളിൽ എത്തിക്കുന്നതിനു വേണ്ടി സ്ഥാപിതമായ ശിവഗിരി മഠത്തിന്റെ അഫിലിയേറ്റഡ് സെന്റർ വാഷിംഗ്ടണിൽ സ്ഥിതിചെയ്യുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക ആഘോഷങ്ങൾക്ക് മികവേകുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തസംഘം എത്തിച്ചേരുന്നു.
ന്യൂയോർക്ക്, ഫിലാഡൽഫിയ, വാഷിംഗ്ടൺ ഡിസി, അരിസോണ, കാലിഫോർണിയ, ടെക്സസ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കും. നോവ ശാസ്‌ത്രസാങ്കേതിക വകുപ്പിലെ പ്രഗത്ഭനായ ഡോ. സി കൃഷ്‌ണകുമാർ നയിക്കുന്ന 'ഗുരുവിലെ ശാസ്‌ത്രജ്ഞൻ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണം, അമേരിക്കൻ പൗരൻമാർ, ഗുരുവിന്റെ പ്രശിഷ്യ പരമ്പരയിലെ സന്യാസദീക്ഷ സ്വീകരിച്ച ബ്രഹ്മാനന്ദസ്വാമികൾ, സ്വാമിനി ചിന്മയി ദേവി എന്നിവരുടെ പ്രഭാഷണം, അഷ്ടോത്തര ശതനാമാവലി മന്ത്രാർച്ചന, ഗുരുദേവ വിരചിതമായ ഹോമ മന്ത്രത്താലുള്ള ഹോമങ്ങൾ, കലശപൂജ, ഗണപതിഹോമം, മെഡിറ്റേഷൻ, യോഗ പരിശീലനം എന്നിവയാൽ ഭക്തി സാന്ദ്രമായി ഒരുക്കിയിരുന്ന പരിപാടികൾക്ക് ആശ്രമം പ്രസിഡന്റ് ഡോ. ശിവദാസൻ മാധവൻ ചാന്നാർ, ജനറൽ സെക്രട്ടറി മിനി അനുരുദ്ധൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ, മനോജ് കുട്ടപ്പൻ, ജോയിന്റ് സെക്രട്ടറി സാജൻ നടരാജൻ , ട്രഷറർ ശ്രീനി പൊന്നച്ചൻ, സംഗീത് കുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ പ്രസന്ന ബാബു, ശിവൻ രാഘവൻ, ശ്രീനിവാസൻ, ശ്രീധരൻ, വിജയൻ ദിവാകരൻ, അനൂപ് സുബ്രഹ്മണ്യൻ, കവിത സുനിൽ, സലിം കുമാർ, അജിത രാജൻ, രത്‌നം ഗോപിനാഥൻ, മധുരം ശിവരാജൻ, സരസ്വതിയമ്മ രാജൻ, രാധാമണി കോമളൻ, അശോകൻ വേങ്ങശ്ശേരി, പ്രസാദ് കൃഷ്ണൻ, ഗാർഡിയൻ കൗൺസിൻ അംഗങ്ങളായ ശ്രീധർമ്മരാജൻ ചന്ദ്രമതി, ജയരാജൻ M I ഭാവോദിരൻ , ചന്ദ്രബാബു സുരേന്ദ്രൻ ,ഡോ.സുധാകരൻ, രാമകൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഭക്തസംഘങ്ങളുടെ നിറസാന്നിധ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടുകൂടി ഈ വർഷത്തെ പ്രതിഷ്ഠാവാർഷികം നടക്കും.