
വാഷിംഗ്ടൺ: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും സ്റ്റേറ്റ് അസംബ്ലി അംഗവുമായ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി സൊഹ്റാൻ മംദാനിക്ക് ജയം. സ്വതന്ത്രനായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരെ പിന്തള്ളിയാണ് മംദാനി വിജയം ഉറപ്പാക്കിയത്. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഉഗാണ്ടൻ എഴുത്തുകാരനും ഇന്ത്യൻ വംശജനുമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി. .
85 ലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാത്രി ഒമ്പത് മണിവരെ (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7.30) വരെ വോട്ടെടുപ്പ് തുടർന്നിരുന്നു.
ഉഗാണ്ടയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലീമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. സോഷ്യലിസ്റ്റ് നേതാവായ മംദാനി ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറച്ച് സാധാരണക്കാരുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. സർക്കാരിന്റെ സിറ്റി ബസുകളിൽ സൗജന്യ യാത്ര, ശിശു ക്ഷേമ പദ്ധതി, ഭവന പ്രതിസന്ധി പരിഹരിക്കും, കോർപ്പറേറ്റ് നികുതി നിരക്ക് ഉയർത്തും തുടങ്ങിയവയാണ് വാഗ്ദാനം ചെയ്തത്.
മംദാനി അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അറസ്റ്റ് ചെയ്യാൻ മടക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മംദാനി വിജയിച്ചാൽ ന്യൂയോർക്കിനുളള ഫണ്ട് തടയുമെന്ന് ട്രംപ് മുൻപ് പറഞ്ഞിരുന്നു. ന്യൂയോർക്ക് സിറ്റി മേയർ, വിർജീനിയ, ന്യൂജേഴ്സി ഗവർണർ തിരഞ്ഞെടുപ്പുകൾ ട്രംപിനും ഡെമോക്രാറ്റിനും ഒരേപോലെ നിർണായകമാണ്. മംദാനി കമ്യൂണിസ്റ്റാണെന്ന് ട്രംപ് തുടർച്ചയായി ഉന്നയിച്ചിരുന്നത്. എന്നാൽ താനൊരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |