മുംബയ്: ഇന്ത്യയിലെ മുൻനിര ഇലക്ട്രോണിക്‌സ് റീട്ടെയിലറായ റിലയൻസ് ഡിജിറ്റൽ ബൂട്ട് അപ്പ് ഇന്ത്യഎന്ന പേരിൽ ലാപ്‌ടോപ്പ് സെയിലിന് തുടക്കമിട്ടു. മേയ് 31 മുതൽ ആഗസ്റ്റ് 31 വരെയാണ് ബൂട്ട് അപ്പ് ഇന്ത്യ സെയിൽ നടക്കുന്നത്. എല്ലാ റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിലും reliancedigital.in എന്ന വെബ്‌സൈറ്റിലും ഓഫറുകൾ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഒരു കോടിയുടെ സ്‌കോളർഷിപ്പുകൾ, 25 കാറുകൾ, 40 ബൈക്കുകൾ, 450ലേറെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ സ്വന്തമാക്കാനുള്ള അവസരവും ബൂട്ട്അപ്പ് ഇന്ത്യ സെയിൽ ഒരുക്കുന്നു. ഇൻസ്റ്റോർ ആക്ടിവേഷനുകൾ, സോഷ്യൽ മീഡിയ ആശയവിനിമയങ്ങൾ, വിവിധ മേഖലകളിലെ എൻഗേജ്‌മെന്റ് ആക്ടിവിറ്റികൾ എന്നിവ അടങ്ങുന്ന ഒരു ഇന്റഗ്രേറ്റഡ് ക്യാമ്പെയിൻ കൂടിയാണ് ബൂട്ട് അപ്പ് ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |