കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ 2025 മോഡൽ ഗോൾഡ് വിംഗ് ടൂർ 50-ാം വാർഷിക പതിപ്പ് പുറത്തിറക്കി. ബുക്കിംഗ് ആരംഭിച്ചു. ഹോണ്ട ഇന്ത്യയിൽ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആഡംബരവാഹനമായ വിംഗ് ടൂർ നിരത്തിലെത്തുന്നത്. പ്രീമിയം ബിഗ്‌വിംഗ് ടോപ്‌ലൈൻ ഡീലർഷിപ്പുകൾ വഴി മാത്രമാണ് ലഭിക്കുക.
ഗോൾഡ് വിംഗ് ടൂറിന്റെ കരുത്ത് 1833 സി.സി ലിക്വിഡ് കൂൾഡ് ഫോർ സ്‌ട്രോക്ക്, 24 വാൽവ്, ഫ്ലാറ്റ് സിക്‌സ് സിലിണ്ടർ എൻജിനാണ്. 93 കിലോവാട്ട് പവർ, 170 എൻ.എം പീക്ക് ടോർക്ക് നൽകുന്ന എൻജിൻ 7സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി യോജിപ്പിച്ചിട്ടുണ്ട്. ദീർഘദൂര യാത്രയ്ക്കും ഉറച്ച ആക്‌സലറേഷനും മികച്ച പ്രകടനം നൽകുന്നു.
ത്രോട്ടിൽ ബൈവയർ, ഡ്യുവൽചാനൽ എ.ബി.എസ്, ട്രാക്ഷൻ കൺട്രോൾ, എയർബാഗ് തുടങ്ങിയ സാങ്കേതിക സുരക്ഷാസൗകര്യങ്ങളാൽ ഒരുക്കിയിട്ടുണ്ട്. ടൂർ, സ്‌പോർട്ട്, ഇക്കോൺ, റെയ്ൻ എന്നീ റൈഡ് മോഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.
50-ാം വാർഷികം പ്രമാണിച്ച് റെഡ് മെറ്റാലിക് നിറത്തിൽ സിംഗിൾ ഡിസിറ്റി വേർഷനിൽ ലഭിക്കും. ബുക്കിംഗ് ആരംഭിച്ച വാഹനം ജൂൺ മുതൽ വിതരണം ചെയ്യും.
ആഢംബര സമൃദ്ധം
ഗോൾഡ് വിംഗ് ടൂർ മികച്ച സ്‌റ്റൈലുമായാണ് എത്തുന്നത്. പൂർണ എൽ.ഇ.ഡി ലൈറ്റിംഗ് സംവിധാനവും എയർഒപ്ടിമൈസ് ചെയ്ത എയർ വെന്റ് സിസ്റ്റവും സുഗമമായ യാത്ര ഒരുക്കുന്നു. ദീർഘദൂര യാത്രക്കുള്ള മികച്ച എർഗോണോമിക്‌സും നൽകുന്നു.
മികവുകൾ
7.0 ഇഞ്ച് ഫുൾ കോളർ ടി.എഫ്.ടി ഡിസ്‌പ്ലേ കൂട്ടിച്ചേർത്ത കോക്ക്പിറ്റ്
ഏറ്റവും പുതിയ വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും
1975 മുതൽ എന്ന വെൽക്കം സ്‌ക്രീൻ ബൈക്ക് ഓണാക്കുമ്പോൾ പ്രദർശിപ്പിക്കും
എക്സ്‌റ്റന്റഡ് ഇലക്ട്രിക്ക് സ്‌ക്രീനോട് കൂടിയ ഓഡിയോ സിസ്റ്റം
ബ്ലൂടൂത്ത്, രണ്ട് യു.എസ്.ബി ടൈപ്പ് സി സോക്കറ്റുകൾ
ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
വില : 39.90 ലക്ഷം രൂപ
'1975ൽ ആരംഭിച്ച ചരിത്രംകുറിച്ച യാത്രയുടെ ഓർമ്മപ്പെടുത്തലാണ് ഗോൾഡ് വിംഗ് ടൂർ. ദീർഘദൂര സഞ്ചാരികൾക്കായി എൻജിനീയറിംഗ് മികവിന്റെ ആഘോഷമാണ് 50-ാം വാർഷിക പതിപ്പ്.'
സുട്‌സുമു ഒട്ടാനി
മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയും
ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ
ഗോൾഡ് വിംഗ് ടൂർ 50 മോട്ടോർ സൈക്കിളിൽ മാത്രമല്ല, ആഢംബരയാത്ര ആസ്വദിക്കുന്ന തലമുറയ്ക്ക് ആദരവ് കൂടിയാണ്.
യോഗേഷ് മാഥൂർ
സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |