കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രകൃതിദത്ത കല്ലുകളുടെ പ്രോസസറും വ്യാപാരിയുമായ ഓറിയന്റൽ ട്രൈമെക്‌സ് ലിമിറ്റഡ് ഒഡീഷ സർക്കാരിന്റെ സ്റ്റീൽ ആൻഡ് മൈൻസ് വകുപ്പിൽ നിന്ന് കറുത്ത ഗ്രാനൈറ്റ് ഖനനത്തിനായി 30 വർഷത്തെ പാട്ടക്കരാർ നേടി. ഈ ഖനനത്തിൽ നിന്ന് 10 കോടി മുതൽ 15 കോടി വരെ വാർഷിക വരുമാന വർദ്ധനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 6.43 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനി 5.97 കോടി രൂപയുടെ അറ്റാദായ വർദ്ധനയുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |