കൊച്ചി: നഷ്‌ടക്കച്ചവടങ്ങൾ പഴങ്കഥയാക്കി രാജ്യത്തെ മുൻനിര ഡിജിറ്റൽ പേയ്മെന്റ് ഗേറ്റ്‌വേയായ പേടിഎം ലാഭത്തിലേക്ക് മടങ്ങിയെത്തി. പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്യൂണിക്കേഷന്റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ 122.5 കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ കമ്പനി 840 കോടി രൂപ നഷ്‌ടം നേരിട്ടിരുന്നു. അവലോകന കാലയളവിൽ വൺ 97 കമ്യൂണിക്കേഷന്റെ വരുമാനം 27 ശതമാനം ഉയർന്ന് 1,917 കോടി രൂപയിലെത്തി. മുൻവർഷം ഇതേകാലയളവിൽ പ്രവർത്തന വരുമാനം 1,501 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ പ്രവർത്തന ചെലവുകൾ ഇക്കാലയളവിൽ 18 ശതമാനം കുറഞ്ഞ് 2,061 കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |