ബംഗളൂരു: ബംഗളൂരുവിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന മഞ്ജുവാണ് (27) കൊല്ലപ്പെട്ടത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ധർമ്മശിലം (30) ആത്മഹത്യ ചെയ്യുകയായിരുന്നു. ഗൾഫിൽ മേസ്തിരിയായി ജോലി ചെയ്യുകയായിരുന്നു ധർമ്മശിലം. ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം ഞായറാഴ്ചയാണ് സംഭവം നടന്നത്.
2022 സെപ്തംബറിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. മഞ്ജുവിന്റെ അച്ഛൻ പെരിയസ്വാമിയോടൊപ്പം വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.ഞായറാഴ്ച രാത്രി ഏകദേശം 9.30ഓടെയാണ് ദമ്പതികളുടെ മൃതദേഹങ്ങൾ പെരിയസ്വാമി കണ്ടെത്തുന്നത്. കിടക്കയിൽ കിടന്ന മഞ്ജുവിന്റെ ശരീരത്തിൽ കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നു. ധർമ്മശിലത്തെ ഫാനിൽ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |