ശ്രീനഗർ: ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതിൽ പ്രതിഷേധിച്ച് ഇന്നലത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിറുത്തിവച്ച് പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി. ഹസൻ നസ്രള്ള രക്തസാക്ഷിയാണെന്നും ലെബനനിലും ഗാസയിലും രക്തസാക്ഷികളായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ചത്തെ പ്രചാരണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുകയാണെന്നും പറഞ്ഞു. പാലസ്തീനിലെയും ലെബനനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുന്നു. അഗാധ ദുഃഖത്തിന്റെയും മാതൃകാപരമായ പ്രതിരോധത്തിന്റെയും മണിക്കൂറിലാണ് ലെബനനെന്നും മുഫ്തി എക്സിൽ കുറിച്ചു. അതിനിടെ, നസ്രള്ള വധത്തിൽ പ്രതിഷേധിച്ച്
ജമ്മു കാശ്മീരിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ മുദ്രാവാക്യം വിളിച്ച് ബാരാമുല്ലയിൽ സ്ത്രീകൾ തെരുവിലിറങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണദിനമായിരുന്നു ഇന്നലെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |