എത്ര ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് ഇന്ത്യയെന്ന് നിങ്ങൾക്ക് അറിയാമോ? 32,87,590 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് നമ്മുടെ ഇന്ത്യ. ഈ ഇന്ത്യയിലെ ഭൂമിയിൽ വീട്, സ്കൂൾ, കൃഷി, ആശുപത്രി, ആരാധനാലയങ്ങൾ, വ്യവസായങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ നിലനിൽക്കുന്നുണ്ട്.
ഔദ്യോഗികമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ആർക്കാണെന്ന് നിങ്ങൾക്ക് അറിയാമോ? അതിനെക്കുറിച്ചുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ന്യൂസ് 18 പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭൂമിയുള്ളത് ഇന്ത്യൻ സർക്കാരിനാണ്. രണ്ടാം സ്ഥാനം കത്തോലിക്കാ സഭയ്ക്കും മൂന്നാം സ്ഥാനം വഖഫ് ബോർഡിനുമാണ്.
2021 ഫെബ്രുവരിയിൽ അപ്ഡേറ്റ് ചെയ്ത ഗവൺമെന്റ് ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (GLIS) പ്രകാരം, കേന്ദ്രത്തിന് ഏകദേശം 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയുണ്ട്. ഖത്തർ, ജമൈക്ക, ലെബനൻ പോലുള്ള പല രാജ്യങ്ങളെക്കാളും വലുതാണ് ഇത്. പ്രതിരോധം (2,580 ചതുരശ്ര കിലോമീറ്റർ), കൽക്കരി (2,580 ചതുരശ്ര കിലോമീറ്റർ), വൈദ്യുതി (1,806 ചതുരശ്ര കിലോമീറ്റർ), ഹെവി ഇൻഡസ്ട്രീസ് (1,209 ചതുരശ്ര കിലോമീറ്റർ) എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ കത്തോലിക്കാ സഭയാണ്. രാജ്യത്തുടനീളം ഏകദേശം 70 ദശലക്ഷം ഹെക്ടർ (172 ദശലക്ഷം ഏക്കർ) ഭൂമിയുണ്ട്. പള്ളികൾ, സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ ഈ ഭൂമിയിൽ ഉൾപ്പെടുന്നു.
കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രകാരം, 2,457 ആശുപത്രികൾ, ഡിസ്പെൻസറികൾ, 240 മെഡിക്കൽ ആൻഡ് നഴ്സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, അഞ്ച് എഞ്ചിനീയറിംഗ് കോളേജുകൾ, 3,765 സെക്കൻഡറി സ്കൂളുകൾ, 7,319 പ്രൈമറി സ്കൂളുകൾ, 3,187 നഴ്സറികൾ എന്നിവ സഭ നടത്തുന്നവയാണ്.
മൂന്നാമത്തെ വലിയ ഭൂവുടമ വഖഫ് ബോർഡാണ്, പള്ളികൾ, മദ്രസകൾ, മറ്റ് ഇസ്ലാമിക എൻഡോവ്‌മെന്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നത് ഈ ബോർഡാണ്. ഇന്ത്യയിലുടനീളം ആറ് ലക്ഷത്തിലധികം സ്വത്തുക്കൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ ഭൂമിയിൽ നിന്ന് സഭയുടെയും വഖഫ് ബോർഡിന്റെയും ഉടമസ്ഥതയിലുള്ള സ്വത്ത് വ്യത്യസ്തമാണ്. ഇവയ്ക്ക് പലതിനും ഔദ്യോഗിക രേഖകൾ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |