അമിതവണ്ണം വേണ്ട , പ്രചാരണത്തിന് ലാലിനെ നിർദ്ദേശിച്ച് പ്രധാനമന്ത്രി

Tuesday 25 February 2025 4:32 AM IST

ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് നേതൃത്വം നൽകാൻ നടൻ മോഹൻലാൽ ഉൾപ്പെടെ 10 പ്രമുഖരുടെ പേര് നിർദ്ദേശിച്ച് പ്രധാനമന്ത്രി. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം പത്തു ശതമാനമെങ്കിലും കുറയ്ക്കാനാണ് മോദിയുടെ ആഹ്വാനം.

വർദ്ധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി അമിതവണ്ണക്കാർക്കിടയിൽ അവബോധം വളർത്തലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കലുമാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. ഇവർ ഓരോരുത്തരും പത്തു പേരെക്കൂടി ചലഞ്ച് ചെയ്യണം.

ജമ്മുകാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഗായിക ശ്രേയ ഘോഷാൽ, നടനും നിർമ്മാതാവുമായ ആർ. മാധവൻ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, പൊതുപ്രവർത്തകയും എം.പിയുമായ സുധ മൂർത്തി, വ്യവസായി ആനന്ദ് മഹീന്ദ്ര, ഒളിമ്പിക് ഭാരോദ്വഹന താരം മീരാഭായ് ചാനു, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭാക്കർ, ഭോജ്പുരി ഗായകൻ നിരാഹുവ എന്നിവരാണ് പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്‌ത മറ്റുള്ളവർ.

ഞായറാഴ്‌ച പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻകീബാത്തിലെ ആഹ്വാനത്തിനു പിന്നാലെയാണ് പ്രമുഖരെ പ്രചാരണത്തിന് നിർദ്ദേശിച്ചത്. പ്രചാരണത്തിൽ പങ്കു ചേരണമെന്ന അഭ്യർത്ഥനയോടെ നിരവധി പ്രശസ്ത വ്യക്തികളെ എക്‌സിലെ പോസ്റ്റിൽ മോദി ടാഗ് ചെയ്തു.

ആ​രോ​ഗ്യം​ ​വി​ട്ടൊ​രു​ ​ ക​ളി​യി​ല്ല... മോ​ഹ​ൻ​ലാ​ൽ​ ​ആ​രോ​ഗ്യ​ത്തി​ലും​ ​വ്യാ​യാ​മ​ത്തി​ലും​ ​അ​ങ്ങേ​യ​റ്റം​ ​ശ്ര​ദ്ധി​ക്കു​ന്ന​യാ​ളാ​ണ്.​ ​ജി​മ്മി​ൽ​ ​വ​ർ​ക്കൗ​ട്ടി​ന് ​സ​മ​യം​ ​ചെ​ല​വി​ടും.​ ​വീ​ട്ടി​ൽ​ ​ആ​ധു​നി​ക​മാ​യ​ ​ജി​മ്മും​ ​പ​രി​ശീ​ല​ക​നു​മു​ണ്ട്.​ ​ലാ​ലി​ന്റെ​ ​വ​ർ​ക്കൗ​ട്ട് ​വീ​ഡി​യോ​ക​ൾ​ ​വൈ​റ​ലാ​ണ്.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഒ​രു​ ​വി​ട്ടു​വീ​ഴ്ച​യു​മി​ല്ല.​ ​ശ​രീ​ര​ഭാ​രം​ ​കൃ​ത്യ​മാ​യി​ ​നി​ല​നി​റു​ത്തും.​ ​എ​ണ്ണ​യും​ ​മ​സാ​ല​യും​ ​കു​റ​ച്ച് ​എ​രി​വു​കു​റ​ഞ്ഞ​ ​പു​തു​മ​ ​മാ​റാ​ത്ത​ ​സാ​ധ​ന​ങ്ങ​ൾ​ ​മാ​ത്രം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ജാ​പ്പ​നീ​സ് ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​ആ​രാ​ധ​ക​നാ​ണി​പ്പോ​ൾ​ ​താ​രം.