ശ്രീനഗർ: ഈ സാഹചര്യം ഞങ്ങൾ സൃഷ്ടിച്ചതല്ലെന്നും ഭീകരാക്രമണത്തിന് മറുപടിയായി ഞങ്ങൾക്ക് പ്രതികരിക്കേണ്ടിവന്നതാണെന്നും ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. പഹൽഗാമിൽ ഞങ്ങളുടെ ആളുകൾ ആക്രമിക്കപ്പെട്ടു, നിരപരാധികൾ കൊല്ലപ്പെട്ടു. അതിന് മറുപടി നൽകി- അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ പ്രവൃത്തിയെ അപലപിക്കുന്നതായും അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ പാകിസ്ഥാന്റെ ഡ്രോണാക്രമണശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതിന് പിന്നാലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മുവിലെത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. ജമ്മു, സാംബ പ്രദേശങ്ങളിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ സന്ദർശിച്ച് ആശ്വാസം ഒമർ നൽകി. കുട്ടികൾക്കൊപ്പം കളിച്ച് ആശങ്കപ്പെട്ടിരുന്നവരെ ശാന്തരാക്കി. ജമ്മു കാശ്‌മീരിൽ അതീവ ജാഗ്രത തുടരുകയാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജമ്മുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കും.
വ്യാഴാഴ്ച രാത്രി ജമ്മു, പത്താൻകോട്ട്, ഉധംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയിരുന്നു. അന്താരാഷ്ട്ര അതിർത്തി കടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമവും പരാജയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |