ബംഗളൂരു: ജെ.ഡി.എസിന്റെ ഹാസനിലെ മുൻ എം.പി പ്രജ്ജ്വൽ രേവണ്ണ പ്രതിയായ മാനഭംഗക്കേസിൽ ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതി ഇന്ന് വിധി പറയും. പ്രജ്ജ്വലിന്റെ പേരിലുള്ള നാല് പീഡനക്കേസുകളിൽ ആദ്യത്തെ കേസിലാണ് വിധിപറയുന്നത്. ജൂലായ് 18ന് വാദം പൂർത്തിയാക്കിയശേഷം ബുധനാഴ്ച വിധിപറയാനായി മാറ്റിയതായിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോൾ, ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ചില കാര്യങ്ങളിൽ വ്യക്തതതേടി. കേസിൽ തെളിവായി ഹാജരാക്കിയ ഗൂഗിൾ മാപ്പ് വിവരങ്ങൾ പരിഗണിക്കാൻ കഴിയുന്നതാണോയെന്നാണ് കോടതി ആദ്യം ആരാഞ്ഞത്. തെളിവായി ഹാജരാക്കിയ മൊബൈൽ ഫോൺ സംബന്ധിച്ചും വ്യക്തതതേടി. തുടർന്ന് വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജയിലിൽ നിന്ന് പ്രജ്ജ്വലിനെ കോടതിയിലെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |