ന്യൂഡൽഹി: ഗുരുതര കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ പാർലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ ധർണ നടത്തി. കൊടിക്കുന്നിൽ സുരേഷ്,ആന്റോ ആന്റണി,ബെന്നി ബെഹ്‌നാൻ,അടൂർ പ്രകാശ്,എം.കെ. രാഘവൻ,കെ. സുധാകരൻ,രാജ്മോഹൻ ഉണ്ണിത്താൻ,ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ,ജെബി മേത്തർ എന്നിവരാണ് ധർണ നടത്തിയത്. കന്യാസ്‌ത്രീകളുടെ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ജോസ് കെ. മാണി,ഹാരിസ് ബീരാൻ,ലോക്‌സഭയിൽ ബെന്നി ബെഹ്‌നാൻ,കെ. രാധാകൃഷ്‌ണൻ തുടങ്ങിയവർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നെങ്കിലും തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |