ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കുമയോൺ സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷ പരിപാടി. പ്രസംഗത്തിനുശേഷം വേദിയിൽ നിന്നിറങ്ങിയ
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ബോധരഹിതനായി. ഇന്നലെയാണ് സംഭവം. വേദിയിൽ നിന്നിറങ്ങി ധൻകർ എത്തിയത് സദസിലിരിക്കുകയായിരുന്ന സുഹൃത്തും പാർലമെന്റിലെ തന്റെ മുൻ സഹപ്രവർത്തകനുമായ മഹേന്ദ്ര സിംഗ് പാലിനുസമീപം. ഇരുവരും വികാരാധീനരായി. കുറച്ചുനേരം സംസാരിച്ച ശേഷം, ധൻകർ മഹേന്ദ്ര സിംഗിനെ കെട്ടിപ്പിടിച്ച് തോളിലേക്കു ചാഞ്ഞു. ബോധരഹിതനായി. ഉടനെ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകി. സുഖം പ്രാപിച്ച ധൻകർ രാജ്ഭവനിലേക്ക് പോയി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഉത്തരാഖണ്ഡിലെത്തിയത്. ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ അഭിഭാഷകനായ മഹേന്ദ്ര സിംഗ്, 1989ൽ ജഗ്ദീപ് ധൻകർ എം.പിയായിരിക്കെ രാജസ്ഥാനിലെ ജുൻജുനുവിൽ നിന്നുള്ള എം.പിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |