തമിഴ്നാട്ടിൽ വരുംമണിക്കൂറുകൾ നിർണായകം,​ എഐഎഡിഎംകെ നേതാക്കളുമായി ചർച്ച നടത്തി വിജയ്,​ ഉപമുഖ്യമന്ത്രി പദം വാഗ്ദാനം

Thursday 07 May 2026 8:16 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ നിർണായക നീക്കവുമായി തമിഴക വെട്രി കഴകം (ടി.വി.കെ )​ അദ്ധ്യക്ഷൻ വിജയ്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എം.എൽ.എമാരുടെ എണ്ണം തികയ്ക്കാൻ എ.ഐ.എ.ഡി.എം.കെയിലെവിമത വിഭാഗവുമായി ടി.വി.കെ ചർച്ചകൾ നടത്തുന്നെന്നാണ് റിപ്പോർട്ടുകൾ, കഴിഞ്ഞ ദിവസം 28 എഐ.എ.ഡി.എം.കെ എ.എൽ.എമാരെ പുതുച്ചേരിയിലെ സ്വകാര്യ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. മുതിർന്ന നേതാവ് സി.വി. ഷൺമുഖത്തെ പിന്തുണയ്ക്കുന്ന 28 എംഎൽ.എമാരെയാണ് റിസോർട്ടിലേക്ക് മാറ്റിയിരിക്കുന്നത്. ഇവർ വിജയെ പിന്തുണയ്ക്കുന്നവരാണ് എന്നാണ് വിവരം. വിമത വിഭാഗത്തിൻ് ഉപമുഖ്യമന്ത്രി പദവും മന്ത്രി സ്ഥാനങ്ങളും വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടുണ്ട്. മുൻ തമിഴ്നാട് മന്ത്രിയും ടി.വി.കെ സ്ഥാനാർത്ഥിയുമാ കെ.എ. സെങ്കോട്ടയ്യനാണ് ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത്.

എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറിയുംമ മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ.പളനിസ്വാമി ടി.വി.കെയെ പിന്തുണയ്ക്കുന്നതിന് എതിരാണ്. സി.വി. ഷൺമുഖം,​ ഒ.എസ്. മണിയൻ തുടങ്ങിയവർ വിജയ്‌യെ പിന്തുണയ്ക്കുന്നതിന് അനുകൂലവുമാണ്,​ നേരത്തെ ഡി.എം.കെ സഖ്യകക്ഷിയായ കോൺഗ്രസ് ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന്റെ അഞ്ച് എം.എൽ.എമാർ ഉൾപ്പെടെ 112 പേരുടെ പിന്തുണയാണ് ടി.വി.കെയ്ക്ക് ഉള്ളത്. 6 എം.എൽ.എമാരുടെ കുറവ് നികത്താനാണ് വിജയ് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരുമായി ചർച്ച നടത്തുന്നത്. ഇവർക്ക് പുറമേ സി.പി.എം,​ സി.പി.ഐ,​ വി.സി.കെ എന്നിവരുടെ പിന്തുണയും ടിവി.കെ തേടിയിട്ടുണ്ട്.