ഇനി മദ്യം കിട്ടാൻ വേണം, തമിഴ്നാട്ടിലും 21 വയസ്
Friday 15 May 2026 1:11 AM IST
ചെന്നൈ: തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി. 18 ആയിരുന്നു അവിടെ പ്രായപരിധി. ടാസ്‌മാകിന്റെ മദ്യ വില്പന ശാലകളിലും ബാറുകളിലും ജീവനക്കാർ ഉപഭോക്താക്കളുടെ പ്രായം കർശനമായി പരിശോധിക്കണമെന്നും 21 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് തടയണമെന്നും തമിഴ്നാട് സർക്കാർ നിർദ്ദേശിച്ചു. ഉപഭോക്താവിന്റെ പ്രായത്തെക്കുറിച്ച് സംശയമുയരുന്ന സാഹചര്യങ്ങളിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നാണ് നിർദ്ദേശം. ആരാധനാലയങ്ങൾക്ക് സമീപമുള്ള 276 മദ്യവില്പനശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള 186 എണ്ണവും ബസ് സ്റ്റേഷനുകൾക്ക് സമീപമുള്ള 255 എണ്ണവും അടുത്ത രണ്ടാഴ്ചക്കുള്ളിൽ അടച്ചുപൂട്ടുമെന്ന് സർക്കാർ അറിയിച്ചു.