രാജ്യത്തെ ആദ്യ ബുള്ളറ്ര് ട്രെയിനിന്റെ ഡിസൈൻ പുറത്ത്
ന്യൂഡൽഹി: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ ഡിസൈൻ ഇന്നലെ റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. നിർദ്ദിഷ്‌ട മുംബയ്-അഹമ്മദാബാദ് ബുള്ളറ്ര് ട്രെയിനിന്റെ ഡിസൈൻ ഡൽഹിയിലെ റെയിൽ ഭവൻ സമുച്ചയത്തിനു പുറത്തെ നാലാം നമ്പർ ഗേറ്റിനു മുന്നിൽ സ്ഥാപിച്ചു. ചാര,ഓറഞ്ച് ഗോൾഡ് നിറത്തിൽ ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിനെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണിത്. 2027 ആഗസ്റ്റ് 15ന് ഉദ്ഘാടനം ചെയ്യാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ,നിർമ്മാണ പ്രവർത്തനങ്ങൾ അതിദ്രുതം പുരോഗമിക്കുകയാണ്. ഗുജറാത്തിലെ എട്ട് സ്റ്റേഷനുകളിൽ ഫൗണ്ടേഷൻ വർക്ക് പൂർത്തിയായി. ഘട്ടംഘട്ടമായി മുംബയ്-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി തുറന്നുകൊടുക്കുന്നത്. ആദ്യഘട്ടത്തിൽ ഗുജറാത്തിലെ സൂറത്തിനും വാപിക്കുമിടയിലെ 100 കിലോമീറ്ററിൽ ഓടിക്കും. 2029ഓടെ പദ്ധതി പൂർണമാകും. ജാപ്പനീസ് റെയിൽവേസുമായി സഹകരിച്ചാണിത്. രണ്ടു മണിക്കൂറിൽ താഴെയാണ് ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാസമയം. മറ്റു ട്രെയിനുകളിൽ 7 മണിക്കൂറിലേറെ.
508 കിലോമീറ്റർ
1.98 ലക്ഷം കോടിയുടെ പദ്ധതി
508 കിലോമീറ്റർ റെയിൽ പാത
മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര ആൻഡ് നാഗർ ഹവേലി എന്നിവയിലൂടെ കടന്നുപോകും
12 സ്റ്റേഷനുകൾ
മുംബയ്,താനെ,വിരാർ,ബൊയ്സാർ,വാപി,ബില്ലിമോറ,സൂറത്ത്,ഭറൂച്ച്,വഡോദര,ആനന്ദ്,അഹമ്മദാബാദ്,സബർമതി
1389.5 ഹെക്‌ടർ ഭൂമി ഏറ്രെടുത്തു
തദ്ദേശീയമായി കോച്ചുണ്ടാക്കുന്നത് റെയിൽവേയുടെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയും ബെംഗളൂരുവിലെ ബി.ഇ.എം.എൽ ലിമിറ്റഡും ചേർന്ന്. ചെലവ് 867 കോടി.
ഒരു കോച്ച് നിർമ്മിക്കാൻ 28 കോടി ചെലവ്
ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 280 കിലോമീറ്റർ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുന്ന തരത്തിലാണ് ട്രാക്കുകൾ നിർമ്മിക്കുന്നത്