മലയാളത്തിൽ ആശംസയുമായി മോദി, അഭിനന്ദനവുമായി രാഹുൽ
Tuesday 19 May 2026 12:18 AM IST
ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയറിയിച്ചത് മലയാളത്തിൽ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് മോദി മലയാളത്തിൽ എക്‌സിൽ കുറിച്ചു. സതീശന്റെ ഭരണത്തിന് ആശംസകൾ നേരുന്നു. പുതിയ സർക്കാരിന് കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും മോദി ഉറപ്പുനൽകി. ജനങ്ങളുടെ ശബ്‌ദമായിരിക്കും യു.ഡി.എഫ് സർക്കാരിനെ നയിക്കുകയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. വി.ഡി. സതീശനും, മുഴുവൻ മന്ത്രിമാർക്കും അഭിനന്ദനങ്ങൾ. മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ.സി. വേണുഗോപാലിനു നന്ദി. അക്ഷീണം പ്രവർത്തിച്ച ഓരോ യു.ഡി.എഫ് പ്രവർത്തകനും അവകാശപ്പെട്ടതാണ് വിജയമെന്നും രാഹുൽ പറഞ്ഞു.