അജിത്‌ കുമാറിന്റെ മാതാവ് അന്തരിച്ചു

Sunday 31 May 2026 1:13 AM IST

ചെന്നൈ: തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (84) അന്തരിച്ചു. ഇന്നലെ രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദുബായിലായിരുന്ന അജിത്‌ വിവരമറിഞ്ഞ് ചെന്നൈയിലെത്തി. ഇന്ന് അജിത്തിന്റെ പാലവാക്കത്തെ വസതിയിൽ അന്ത്യകർമ്മങ്ങൾ നടക്കും. അജിത്തിന്റെ പിതാവ് പി.സുബ്രഹ്‌മണി മൂന്ന് വർഷം മുമ്പാണ് മരണപ്പെടുന്നത്. പാലക്കാട് സ്വദേശിയാണ് സുബ്രഹ്മണി.

മോഹിനി പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ നിന്നുള്ള സിന്ധി വംശജയാണ്‌. മകനൊപ്പം പൊതുവേദികളിൽ മാതാപിതാക്കൾ എത്താറില്ലായിരുന്നു.

അനിൽകുമാർ, അനൂപ് കുമാർ എന്നിവരാണ് മറ്റു മക്കൾ. മുൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, നടൻ കമലഹാസൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങി സിനിമാ, രാഷ്ട്രീയ രംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു.