കൊച്ചി : ഐ.എസ്.എൽ ക്ളബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ . സഞ്ജുവിനെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. താൻ എപ്പോഴും ഒരു ഫുട്ബാൾ ആരാധകനാണെന്നും, പിതാവ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായതിനാൽ ഫുട്ബോൾ എപ്പോഴുംതന്റെ ഹൃദയത്തോട് ചേർന്നുള്ള ഒരു കായിക വിനോദമാണെന്നും ബ്രാൻഡ് അംബാസിഡറായി നിയമിതനായ ശേഷം സഞ്ജു സാംസൺ പറഞ്ഞു. ഈ മാസം 26ന് സീസണിലെ അവസാന മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടുമ്പോൾ ബ്രാൻഡ് അംബാസഡറെന്ന നിലയിൽ സഞ്ജു സ്റ്റേഡിയത്തിൽ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |