ബാഴ്സലോണ: സ്പാനിഷ് സൂപ്പർ മിഡ്ഫീൽഡർ സെർജിയോ ബുസ്കറ്റ്സ് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളിലെ തന്റെ അക്കൗണ്ടുകളിലൂടെയാണ് ബുസ്കറ്റ്സ് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്പാനിഷ് കുപ്പായത്തിലെ 15 വർഷത്തെ 143 മത്സരങ്ങൾ നീണ്ട യാത്ര അവസാനിപ്പിക്കുകയാണ്. ദേശീയ കുപ്പായം അഴിച്ചുവയ്ക്കാനുള്ള സമയമായി. ബുസ്കറ്റ്സ് കുറിച്ചു. ക്ലബ് ഫുട്ബാളിൽ തുടർന്നും താരം കളിക്കും. ഇത്തവണ സ്പാനിഷ് ടീമിന്റെ ക്യാപ്ടനായിരുന്നു ബുസ്കറ്റ്സ്. മൊറോക്കോയോട് പ്രീക്വാർട്ടറിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്രാണ് സ്പെയിൻ പുറത്തായത്. 2010ൽ ലോകകപ്പും 2012ൽ യൂറോ കപ്പും നേടിയ സ്പാനിഷ് ടീമംഗമാണ് ബുസ്കറ്റ്സ്.
സാന്റൊസ് പരിശീലകസ്ഥാനം ഒഴിഞ്ഞു
ലിസ്ബൺ: പോർച്ചുഗീസ് ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്ന് ഫെർണാണ്ടോ സാന്റസ് രാജിവച്ചു. ഇത്തവണ ലോകകപ്പിൽ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റതിന് പിന്നാലെ ക്രിസ്റ്ര്യാനൊ റൊണാൾഡോയെ നോക്കൗട്ടിൽ ആദ്യഇലവനിൽ ഇറക്കാത്തതിനെതിരെ വലിയ വിമർശനം സാന്റൊസിന് നേരിടേണ്ടി വന്നിരുന്നു. 2014ൽ പോർച്ചുഗലിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത സാന്റൊസ് 2016ൽ യൂറോ കിരീടം പോർച്ചുഗലിന് നേടിക്കൊടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |