വെല്ലിംഗ്ടൺ : ഗബ്രിയേൽ ചുഴലിക്കാറ്റ് ന്യൂസിലൻഡിൽ കനത്ത നാശം വിതച്ചതിനെ തുടർന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ വലിയ പ്രകൃതിദുരന്തമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിൽ നിലംതൊട്ട ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി മരങ്ങൾ കടപുഴകി വീണു. മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലെത്തിയ ഗബ്രിയേലിന്റെ ശക്തി കുറഞ്ഞെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും ശക്തമായ മഴ തുടരുന്നുണ്ട്. മുറിവൈ പ്രദേശത്ത് കനത്ത മഴയിൽ നിരവധി തവണ മണ്ണിടിഞ്ഞ് വീണതോടെ വടക്ക് പടിഞ്ഞാറു ഭാഗത്തെ ഇൗ കടൽത്തീരപ്രദേശം ഒറ്റപ്പെട്ടു. മണ്ണിടിഞ്ഞ് ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. മണ്ണിനടിയിൽ പെട്ടയാളെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. രാജ്യത്തെ 50 ലക്ഷത്തിലേറെ ജനങ്ങൾ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുത ലൈനുകൾ തകർന്നതോടെ 46,000ത്തോളം വീടുകൾ ഇരുട്ടിലായി. മഴയുടെ തീവ്രത കൂടുമെന്ന് മുന്നറിയിപ്പുണ്ട്. തീരദേശങ്ങളിലുള്ള പട്ടണങ്ങളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |