ട്രെയിൻ തട്ടിയെടുക്കൽ: 190 പേരെ മോചിപ്പിച്ചു ബന്ദികൾക്കിടയിൽ ചാവേർ പട

Thursday 13 March 2025 12:52 AM IST

ഇസ്ലാമാബാദ്: ബ​ലൂ​ചി​സ്ഥാ​ൻ​ ​ലി​ബ​റേ​ഷ​ൻ​ ​ആ​ർ​മി​ ​(​ബി.​എ​ൽ.​എ​)​ തട്ടിയെടുത്ത ട്രെയിനിലെ 190 ബന്ദികളെ മോചിപ്പിച്ചെന്ന് പാകിസ്ഥാൻ. സൈന്യം വ്യോമാക്രമണമടക്കം നടത്തിയാണ് ബന്ദികളെ രക്ഷിച്ചത്. ഇവരെ മാച്ചിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി. ഇനി എത്ര ബന്ദികളുണ്ടെന്ന് വ്യക്തമല്ലെന്നും സൈന്യം "പൂർണ തോതിലുള്ള" ഓപ്പറേഷൻ ആരംഭിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലിനിടെ 30 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും പാക് തടവറകളിലുള്ള ബലൂച് രാഷ്ട്രീയത്തടവുകാരെ 24 മണിക്കൂറിനുള്ളിൽ മോചിപ്പിച്ചാൽ ബന്ദികളെ വിട്ടയക്കാമെന്നും ബി.എൽ.എ വക്താവ് ഇന്നലെ പറഞ്ഞു.

അതേസമയം,സൈന്യത്തിന് വെല്ലവിളിയുർത്തി മുപ്പതോളം ബന്ദികൾക്കിടയിൽ ബോംബുമായി ചാവേർ പട നിലയുറപ്പിച്ചു. സൈന്യം ബോഗിയിലേക്ക് കടന്നാൽ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. വിദൂര മേഖലയിൽ പാകിസ്ഥാൻ സൈന്യം ഹെലികോപ്റ്ററുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ വക്താവ് ഷാഹിദ് റിൻഡ് പറഞ്ഞു. അതിനിടെ, ചില ഭീകരർ പലായനം ചെയ്തതായും അജ്ഞാതരായ നിരവധി പേരെ ബന്ദികളാക്കി പ്രാദേശിക പർവതപ്രദേശങ്ങളിലേക്ക് കടന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ ട്രെയിൻ ഭീകകർ ആക്രമിക്കുന്ന വീഡിയോകൾ പുറത്തുവന്നു.

​സ്വ​ത​ന്ത്ര​ ​ബ​ലൂ​ചി​സ്ഥാ​നു​വേ​ണ്ടി​ ​പോ​രാ​ടു​ന്ന​ ​ബ​ലൂ​ചി​സ്ഥാ​ൻ​ ​ലി​ബ​റേ​ഷ​ൻ​ ​ആ​ർ​മി​ ​(​ബി.​എ​ൽ.​എ​)​ ​ചൊവ്വാഴ്ചയാണ് ​പാ​കി​സ്ഥാ​നി​ൽ​ ​ട്രെ​യി​ൻ​ ​ത​ട്ടി​യെ​ടു​ത്ത് 450 ലധികം ആളുകളെ ബന്ദികളാക്കിയത്. ഒ​മ്പ​ത് ​ബോ​ഗി​ക​ളി​ലാ​യി സൈ​നി​ക​രും​ ​പൊ​ലീ​സു​കാ​രും​ ​ചാ​ര​സം​ഘ​ട​ന​യാ​യ​ ​ഐ.​എ​സ്.​ഐ​യി​ലെ​ ​അം​ഗ​ങ്ങ​ളുമായിരുന്നു​ ​ബ​ന്ദി​ക​ളു​ടെ​ ​കൂ​ട്ട​ത്തി​ലു​ണ്ടായിരുന്നത്. ​ ​ഇതിൽ സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​അ​ട​ക്കമുള്ളവരെ കഴിഞ്ഞ ദിവസം തന്നെ വിട്ടയിച്ചിരുന്നു. ചൊവ്വാഴ്ച രാ​വി​ലെ​ 9​ന് ​ബ​ലൂ​ചി​സ്ഥാ​നി​ലെ​ ​ക്വെ​റ്റ​യി​ൽ​ ​നി​ന്ന് ​ഖൈ​ബ​ർ​ ​പ​ഖ്തൂ​ൻ​ഖ്വ​ ​പ്ര​വി​ശ്യ​യി​ലെ​ ​പെ​ഷ​വാ​റി​ലേ​ക്ക് ​പോ​യ​ ​ജാ​ഫ​ർ​ ​എ​ക്‌​സ്‌​പ്ര​സാ​ണ് ​ത​ട്ടി​യെ​ടു​ത്ത​ത്. ബ​ലൂ​ചി​സ്ഥാ​ൻ​ ​പ്ര​വി​ശ്യ​യി​ൽ​ ​ബോ​ല​നി​ലെ​ ​മു​ഷ്ഖാ​ഫ് ​മേ​ഖ​ല​യി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​പ​ർ​വ​ത​ങ്ങ​ളാ​ൽ​ ​ചു​റ്റ​പ്പെ​ട്ട​ ​മേ​ഖ​ല​യി​ൽ​ ​ട്രെ​യി​ൻ​ ​തു​ര​ങ്ക​ത്തി​ന് ​സ​മീ​പം​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ആ​ക്ര​മി​ച്ച​ത്. ട്രെയിൻ ഇവിടെ പിടിച്ചിട്ടിരിക്കുകയാണ്. ​ സേ​നാം​ഗ​ങ്ങ​ൾ​ ​അ​വ​ധി​ക്ക് ​നാ​ട്ടി​ൽ​ ​പോ​കു​ന്ന​ ​ട്രെ​യി​ൻ​ ​പ്ര​ക്ഷോ​ഭ​കാ​രി​ക​ൾ​ ​ഉ​ന്നം​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ ​ പ്രദേശത്ത് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

മറുപടി നൽകും:

ഷെഹ്ബാസ്

ബ​ലൂ​ചി​സ്ഥാ​ൻ​ ​ലി​ബ​റേ​ഷ​ൻ​ ​ആ​ർ​മിയുടെ ആക്രമണത്തെ അപലപിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവരുടെ ആവശ്യങ്ങൾ ഇതുവരെ അംഗീകരിച്ചില്ല. ബന്ദികളെ ഉടൻ മോചിപ്പിക്കുമെന്നും ബി‌.എൽ‌.എ തക്കതായ മറുപടി നൽകുമെന്നും പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിച്ച ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി, നിരപരാധികളായ യാത്രക്കാരെ ലക്ഷ്യമിട്ട ഭീകരരെ "മൃഗങ്ങൾ" എന്ന് വിളിച്ചു. അതിനിടെ, ബലൂചിസ്ഥാൻ സർക്കാർ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി അടിയന്തര നടപടികൾ നടപ്പാക്കി. പാക് സർക്കാർ തടവിലാക്കപ്പെട്ട ഭീകരരെ വിട്ടയക്കാൻ സമ്മതിച്ചാൽ യാത്രക്കാരെ മോചിപ്പിക്കണമ‌െന്നാണ് ബി‌.എൽ‌.എയുടെ ആവശ്യം.

വീഡിയോ പുറത്ത്

ട്രെയിൻ തട്ടിയെടുത്തതിന്റെ വീഡിയോ പുറത്ത് വിട്ട് ബി.എൽ.എ. ട്രെയിൻ പോകുമ്പോൾ ട്രാക്കിൽ സ്ഫോടനം നടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ഒളിഞ്ഞിരുന്ന ബി.എൽ.എ സായുധസംഘം ട്രെയിനിനടുത്ത് എത്തുകയും യാത്രക്കാരെ പുറത്തിറക്കി ബന്ദികളാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. റോഡോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത മലയിടുക്കാണ് ആക്രമണത്തിനായി തിരഞ്ഞെടുത്തത്. സൈനികർക്കോ മറ്റു സുരക്ഷാ ഉദ്യോഗസ്ഥർക്കോ പെട്ടെന്നു എത്തിച്ചേരാൻ പറ്റാത്ത സ്ഥലമാണിത്. ട്രെയിൻ തട്ടിയെടുക്കലിന്റെ വീഡിയോ കൂടാതെ ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പായി മറ്റൊരു വീഡിയോയും ബി.എൽ.എ പുറത്തുവിട്ടിട്ടുണ്ട്. ബലൂചിസ്ഥാൻ ബലൂചികളുടെ സ്വന്തമാണെന്നും അവിടെ അനധികൃതമായി കയറിയാൽ തിരിച്ചടിക്കുമെന്നാണ് വീഡിയോയിൽ പറയുന്നത്.