ടെൽ അവീവ്: ഗാസയിലെ ഹമാസിന്റെ സഹ സ്ഥാപകരിൽ ഒരാളായ ഹഖം മുഹമ്മദ് ഇസ അൽ-ഇസയെ ഇസ്രയേൽ വധിച്ചു. വെള്ളിയാഴ്ച ഗാസ സിറ്റിയിലെ സബ്ര മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു.
ഗാസയിൽ ശേഷിക്കുന്ന മുതിർന്ന ഹമാസ് നേതാക്കളിൽ ഒരാളാണ് ഇസ. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഹമാസ് ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ ഇസ, ഹമാസിന്റെ സൈനിക വിഭാഗമായ അൽ-ഖാസം ബ്രിഗേഡ്സിലെ ആയിരക്കണക്കിന് അംഗങ്ങൾക്ക് പരിശീലനം നൽകി.
അതേ സമയം, ആക്രമണം കടുപ്പിക്കും എന്ന സൂചന നൽകിയ ഇസ്രയേൽ, വടക്കൻ ഗാസയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിയാൻ സാധാരണക്കാർക്ക് നിർദ്ദേശം നൽകി. ഗാസയിൽ വെടിനിറുത്തൽ വേണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
വെടിനിറുത്തലിനുള്ള മദ്ധ്യസ്ഥ ചർച്ചകൾ പുനരാരംഭിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്നലെ 45 പാലസ്തീനികൾ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിലെ ആകെ മരണം 56,500 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |