ബ്രസൽസ്: ഏതാനും മാസങ്ങൾക്കുള്ളിൽ യുറേനിയം സമ്പുഷ്ടീകരണം തുടങ്ങാനുള്ള ശേഷി ഇറാനുണ്ടെന്ന് അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസി തലവൻ റാഫേൽ ഗ്രോസിയുടെ മുന്നറിയിപ്പ്. ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോ അടക്കം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെ യു.എസ് ബോംബിട്ട് തകർത്തിരുന്നു. ഇറാന്റെ ആണവ ശേഷി പൂർണമായും നശിപ്പിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യു.എസ് ആക്രമണം ആണവ കേന്ദ്രങ്ങളിൽ നാശം വിതച്ചെങ്കിലും അവയെ പൂർണമായും ഇല്ലാതാക്കിയിട്ടില്ലെന്ന് ഗ്രോസി വ്യക്തമാക്കി. ഇറാന് ഇപ്പോഴും വ്യാവസായികവും സാങ്കേതികവുമായ ശേഷിയുണ്ടെന്നും ഗ്രോസി കൂട്ടിച്ചേർത്തു.
എവിൻ ആക്രമണത്തിൽ 71 മരണം
ജൂൺ 23ന് ടെഹ്റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലുണ്ടായ ഇസ്രയേൽ ബോംബാക്രമണത്തിൽ 71 പേർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തി ഇറാൻ. തടവുകാരും ജീവനക്കാരും സൈനികരും ജയിലിലെത്തിയ സന്ദർശകരും മരിച്ചവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിന് പിന്നാലെ തടവുകാരെ ടെഹ്റാനിലെ മറ്റു ജയിലുകളിലേക്ക് മാറ്റി. വിദേശികളെയും രാഷ്ട്രീയ തടവുകാരെയും ജയിലിൽ പാർപ്പിച്ചിരുന്നു. ജൂൺ 13 മുതൽ 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ സംഘർഷത്തിനിടെ 627 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 28 പേരും കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |