ടെഹ്‌റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി. ശനിയാഴ്ച ടെഹ്‌റാനിലെ ഇമാം ഖൊമേനി പള്ളിയിൽ നടന്ന ചടങ്ങിൽ ഖമനേയി പങ്കെടുക്കുന്നതിന്റെ ദൃശ്യം ദേശീയ മാദ്ധ്യമം പുറത്തുവിട്ടു. നൂറുകണക്കിന് അനുയായികൾ ഖമനേയിയ്ക്ക് അഭിവാദ്യം മുഴക്കുന്നത് വീഡിയോയിൽ കാണാം. ജൂൺ 13 മുതൽ 12 ദിവസം നീണ്ട സംഘർഷത്തിനിടെ ഇറാന്റെ നിരവധി സൈനിക മേധാവിമാരെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേൽ വധിച്ചിരുന്നു. 627 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 28 പേരും കൊല്ലപ്പെട്ടു. ഇസ്രയേൽ വധിച്ചേക്കുമെന്ന ഭയത്താൽ രഹസ്യ ഭൂഗർഭ ബങ്കറിലായിരുന്നു ഖമനേയി. ജൂൺ 26ന് രഹസ്യ കേന്ദ്രത്തിൽ നിന്ന് ഖമനേയി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |