പി.എം കിസാൻ സമ്മാൻ 19-ാം ഗഡു നൽകി പ്രധാനമന്ത്രി
Monday 24 February 2025 11:12 PM IST
ന്യൂഡൽഹി: സ്വന്തം ഭൂമിയുള്ള കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായം ലഭ്യമാക്കുന്ന പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (പി.എം-കിസാൻ) പദ്ധതിയുടെ 19-ാം ഗഡു പുറത്തിറക്കി. 22,000 കോടിയിലധികം രൂപയാണ് 2.41 കോടി സ്ത്രീകൾ അടക്കം 9.8 കോടി കർഷകർക്ക് ലഭിക്കുക. ബിഹാറിലെ ഭഗൽപൂരിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി 19-ാം ഗഡു പുറത്തിറക്കിയത്. പദ്ധതി വഴി ഇതുവരെ 3.5ലക്ഷം കോടി രൂപ വിതരണം ചെയ്തു. അന്നദാതാക്കളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയിൽ അഭിമാനിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.