വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും: ഷെഹ്ബാസ് ഷെരീഫ്

Tuesday 25 February 2025 7:18 AM IST

ഇസ്ലാമാബാദ്: വികസനത്തിലും സമ്പദ്‌വ്യവസ്ഥയിലും ഇന്ത്യയെ തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അങ്ങനെ സംഭവച്ചില്ലെങ്കിൽ തന്റെ പേര് ഷെഹ്ബാസ് ഷെരീഫ് എന്നായിരിക്കില്ലെന്നും പഞ്ചാബ് പ്രവിശ്യയിൽ നടന്ന ഒരു പൊതുപരിപാടിയ്ക്കിടെ പാക് പ്രധാനമന്ത്രി പറഞ്ഞു.

പാകിസ്ഥാൻ ലോകത്തെ മികച്ച രാജ്യമാകുമെന്നും ഇന്ത്യയേക്കാൾ മുന്നേറുമെന്നും ഷെഹ്ബാസ് അവകാശപ്പെട്ടു. സാമ്പത്തിക തകർച്ചയും വിലക്കയറ്റവും മൂലം രാജ്യത്ത് ജനജീവിതം ദുരിതത്തിൽ തുടരുന്നതിനിടെയാണ് ഷെഹ്ബാസിന്റെ പ്രഖ്യാപനം. ഷെഹ്ബാസിന്റെ പ്രഖ്യാപനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകളും ഉയരുന്നുണ്ട്.