യു എസ് കോൺഗ്രസിലെ ചർച്ചയ്‌ക്കിടെ സ്വന്തം നഗ്ന ചിത്രം പ്രദർശിപ്പിച്ച് വനിതാ അംഗം,​ നാടകീയ സംഭവത്തിന് പിന്നിൽ

Wednesday 21 May 2025 7:46 PM IST

വാഷിംഗ്‌ടൺ: യു.എസ് കോൺഗ്രസിലെ ചർച്ചയ്ക്കിടെ റിപ്പബ്ലിക്കൻ അംഗം സ്വന്തം നഗ്നചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെ നാടകീയ സംഭവങ്ങൾ. തന്റെ മുൻകാമുകൻ തന്റെ സമ്മതമില്ലാതെ രഹസ്യമായി പകർത്തിയതാണ് ഇതെന്ന് അവകാശപ്പെട്ടായിരുന്നു റിപ്പബ്ലിക്കൻ അംഗം നാൻസി മേസ് ചിത്രം പ്രദർശിപ്പിച്ചത്. യു,​എസ് കോൺഗ്രസിലെ ഓവർസൈറ്റ് കമ്മിറ്റിയുടെ യോഗത്തിനിടെയാണ് സംഭവം. അടുപ്പത്തിലായിരിക്കുമ്പോൾ നഗ്നദൃശ്യങ്ങളും ലൈംഗിക വേഴ്ചകളും സ്വകാര്യമായി പകർത്തുന്നതിനെതിരെയുള്ള നിയമത്തിനായി വാദിക്കുന്നതിനിടെയാണ് നാൻസി മേസ് നഗ്നചിത്രം പ്രദർശിപ്പിച്ചത്.

സ്വാതന്ത്ര്യം എന്നത് മറ്റൊരാളുടെ ക്യാമറ നിങ്ങളുടെ നഗ്നശരീരം ചിത്രീകരിക്കാതെ ഉറങ്ങാനുള്ള അവകാശം കൂടിയാണെന്ന് നാൻസ് മേസ് പറഞ്ഞു. ഞാൻ സംസാരിക്കുന്നത് ഒരു പാർലമെന്റംഗം എന്ന നിലയിൽ മാത്രമല്ല,​ ഇത്തരം സംഭവം അതിജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ കൂടിയാണെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ മുൻകാമുകൻ പാട്രിക് ബ്രയന്റിനെതിരെയായിരുന്നു നാൻസിയുടെ ആരോപണം,​ സ്വകാര്യ വസതിയിൽ വച്ച് തന്റെ അറിവില്ലാതെയാണ് ഇത് റെക്കോഡ് ചെയ്തത്. ദൃശ്യങ്ങൾ പകർത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല. അതെന്റെ സമ്മതത്തോടെ ആയിരുന്നില്ലെന്നും അവർ പറഞ്ഞു.

നേരത്തെയും പാട്രിക് ബ്രയന്റിനെതിരെ ബലാത്സംഗം ,​ ലൈംഗികാതിക്രമം എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ നാൻസി മേസ് ഉന്നയിച്ചിരുന്നു,​ എന്നാൽ ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയാണ് ഉണ്ടായത്.