റോക്ക് സ്റ്റാറായി ബോബി ഡിയോൾ, പുക ഊതി ഇന്ദ്രജിത്ത്, ബന്ദർ ടീസർ
ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം
ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അനുരാഗ് കശ്യപ് ചിത്രം ബന്ദർ ടീസർ പുറത്തിറങ്ങി. കെന്നഡി ക്കുശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബന്ദർ. തിളങ്ങുന്ന ജാക്കറ്റ് ധരിച്ച് ഇലക്ട്രിക് ഗിറ്റാർ പിടിച്ച് റോക്ക് സ്റ്റാറിന്റെ രൂപത്തിലാണ് ടീസറിൽ ബോബിഡിയോൾ. ചുണ്ടിൽ ബീഡിയുമായിഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രം ആണ്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം ആണ്കൈകാര്യം ചെയ്യുന്നത്.
സന്യ മൽഹോത്ര, സപ്ന ഹബ്ബി, സബ ആദാദ്, നിമ്മി സെൻ, ജിതേന്ദ്ര ജോഷി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ജൂൺ 5ന് റിലീസ് ചെയ്യും.
ടൊറന്റോ ഇന്റർ നാഷണൽ ഫിലിപ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് നിർമ്മാണം.
പാതാൾ ലോക്, കൊഹ്റ, ഉഡ്ത പഞ്ചാബ് എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് രചന നിർവഹിച്ച സുദീപ് ശർമ്മയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ. പി.ആർ. ഒ പി. ശിവപ്രസാദ്.