ആശാവർക്കർമാരുടെ വേതന വർദ്ധനവ് ഉടൻ നടപ്പിലാക്കണം
Sunday 10 May 2026 12:00 AM IST
തൃശൂർ: ആശാവർക്കർമാരുടെ വേതന വർദ്ധനവ് നടപ്പിലാക്കുമെന്ന ഇടതുപക്ഷ സർക്കാരിന്റെ തീരുമാനം ഇതുവരെ നടപ്പായില്ലെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. പുതിയ സർക്കാർ വരുന്നതിന്റെ പശ്ചാത്തലത്തിൽ, ആശാവർക്കർമാർ ഉൾപ്പെടെയുള്ള മുഴുവൻ സ്കിൽഡ് തൊഴിലാളികൾക്കും മെച്ചപ്പെട്ട ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം. കേരള പ്രദേശ് ആശാവർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശകുന്തള സജീവ് അദ്ധ്യക്ഷത വഹിച്ചു. ഗ്രേസി ജേക്കബ്, ബിന്ദു സേതുമാധവൻ, മീന മദനൻ, സാന്റോ നന്ദിപുലം, എൻ.എൽയബേബി,കെ.എൻ.നാരായണൻ, ബാബു തോമസ്, വിദ്യാ രമേശ്,വിജിനി ഗോപി തുടങ്ങിയവർ സംസാരിച്ചു.