കെ.എസ്.ടി.എ പഠനക്യാമ്പ് തുടങ്ങി
Saturday 09 May 2026 10:06 PM IST
കാഞ്ഞങ്ങാട്:കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കെ.എസ്.ടി.എ ജില്ലാ പഠനക്യാമ്പ് കാഞ്ഞങ്ങാട് ബ്ലോ പഞ്ചായത്ത് ഹാളിൽ അഡ്വ.കെ.എസ്.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.രാഘവൻ, സംസ്ഥാന എക്സി. അംഗം കെ.ഹരിദാസ് ,സംസ്ഥാന കമ്മറ്റിയംഗം എൻ.കെ.ലസിത എന്നിവർ പ്രസംഗിച്ചു. ഡോ.അനിൽ ചേലമ്പ്ര, സർഗ്ഗാത്മക സംഘടന എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് എന്നിവർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.ശ്രീകല നന്ദിയും പറഞ്ഞു. ഞായറാഴ്ച ക്യാമ്പ് സമാപിക്കും. നവകേരളവും സ്ത്രീ മുന്നേറ്റവും എന്ന വിഷയത്തിൽ അഡ്വ.പി.എം.ആതിരയും മാനവ മുന്നേറ്റത്തിന്റെ ചരിത്രം എന്ന വിഷയത്തിൽ എം.ഗിരീഷും ക്ലാസുകൾ കൈകാര്യം ചെയ്യും.