എൻ.സി.സി വാർഷിക പരിശീലന ക്യാമ്പ് 

Saturday 09 May 2026 10:57 PM IST

മാവേലിക്കര : എൻ.സി.സി 8 കേരള മാവേലിക്കര ബറ്റാലിയൻ വാർഷിക പരിശീലന ക്യാമ്പ് ചെറുപുഷ്പ ബദനി സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൊല്ലം എൻ.സി.സി ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ കെ.ലോകനാഥൻ ക്യാമ്പ് സന്ദർശിച്ചു. ഇന്റർ ബറ്റാലിയൻ ടി.എസ്സ്.സി ഫയറിംഗിൽ ഒന്നാം സ്ഥാനം നേടിയ 8 കേരള എൻ.സി.സി ബെറ്റാലിയനിലെ വിജയികൾക്ക് അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. ബറ്റാലിയൻ കമാണ്ടർ കേണൽ എം.അരുൺ കാർത്തിക്, അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ കേണൽ എസ്.കെ.നായർ, ക്യാമ്പ് അഡ്ജക്റ്റന്റ് ലെഫ്റ്റ്. റെജി.ജി.ഡി, ക്യാമ്പ് ട്രെയിനിങ് ഓഫീസർ ക്യാപ്റ്റൻ കെ.മധു, സുബേദാർ മേജർ രഞ്ജിത്ത് ആർ.ബാബു തുടങ്ങിയവർ പങ്കെടുത്തു.