നേത്ര പരിശോധന ക്യാമ്പ് ഇന്ന്

Saturday 09 May 2026 11:09 PM IST

കുട്ടനാട് : മിത്രക്കരി പബ്ലി​ക് ലൈബ്രറിയുടേയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റിലിന്റെ യും ആഭിമുഖ്യത്തിൽ നേത്രപരിശോധനാ ക്യാമ്പ് ഇന്ന് ലൈബ്രറി​യി​ൽ നടക്കും. രാവിലെ 9.30ന് മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ് വി. എൻ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി​ സെക്രട്ടറി റെയ്ഗൻ വർഗ്ഗീസ് അധ്യക്ഷത വഹിക്കും. തിമിര ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്താറുള്ള സ്കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ പരിശോധനകൾ സൗജന്യമായി​ ഉണ്ടായി​രി​ക്കുമെന്ന് ഭാരവാഹി​കൾ അറി​യി​ച്ചു.