കാപ്പ ഉത്തരവ് ലംഘിച്ചയാൾ അറസ്റ്റിൽ

Sunday 10 May 2026 12:40 AM IST

തിരുവനന്തപുരം: കാപ്പ ഉത്തരവ് ലംഘിച്ച് നഗരപരിധിയിൽ പ്രവേശിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.തിരുവല്ലം പുഞ്ചക്കരി ആഴകോണം ടി.സി 57/437 കുളത്തിങ്കര വീട്ടിൽ പേപ്പർ വിനീത് എന്ന വിനീതാണ് (24) പിടിയിലായത്.തിരുവല്ലം മേനിലം നിരപ്പിൽ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

തിരുവല്ലം,നേമം സ്‌റ്റേഷനുകളിലായി ആറോളം ലഹരി - ആക്രമണക്കേസുകളിൽ പ്രതിയാണ്. ഓപ്പറേഷൻ ഡാറക്ക് ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രതി പിടിയിലായത്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പൊലീസിന്റെ താക്കീത് അവഗണിച്ച് ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്തതോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ നഗര പരിധിയിൽ പ്രവേശിക്കുന്നത് ആറു മാസത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.