വീടിന്റെ താക്കോൽ ദാനം

Sunday 10 May 2026 8:44 AM IST

പെരുമ്പളം: റോട്ടറി ക്ലബ് ഒഫ് കൊച്ചിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കിയ പാർപ്പിട പദ്ധതിയുടെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കാവക്കടവിൽ ഷൈനിക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നടത്തി. റോട്ടറി ജില്ലാ ഗവർണർ ഡോ. ജി. എൻ. രമേശ് താക്കോൽ കൈമാറി. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ പ്രസിഡന്റ് മിഷേൽ നിയാസ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് ഗവർണർ ലക്ഷ്മി നാരായണൻ, റോട്ടറി ക്ലബ് സെക്രട്ടറി ഗൗതം ശ്രീധർ, റോട്ടറി കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ ഡോ. പി. ടി. മാത്യു, മുൻ റോട്ടറി പ്രസിഡന്റ് ശ്വേത, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. സിജി സിംഗ്, പഞ്ചായത്ത് അംഗങ്ങളായ ജയകുമാർ കാളിപറമ്പ്, ഷീല ബോസ്, റോട്ടറി കമ്മ്യൂണിറ്റി കോർപ്സ് ചെയർമാൻ രാജേന്ദ്രൻ കണ്ണാട്ട് എന്നിവർ സംസാരിച്ചു.