ഫ്ലക്‌സ് വയ്ക്കുന്നതും കീറുന്നതും നല്ല പ്രവണതയല്ല: എം.ലിജു

Sunday 10 May 2026 8:51 AM IST

അമ്പലപ്പുഴ: കേരള ജനതയാണ് എൽ.ഡി.എഫ് ഭരണം അവസാനിപ്പിച്ചതെന്ന് നിയുക്ത എം.എൽ.എ അഡ്വ.എം.ലിജു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ ഉയരുന്നത് ജനാധിപത്യത്തിന്റെ മനോഹാരിതയാണ്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. കേരളത്തിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നിരിക്കുന്ന പേരുകൾ എല്ലാം മികച്ചവയാണ്. ഫ്ലക്‌സ് വയ്ക്കുന്നതും കീറുന്നതും തുപ്പുന്നതും നല്ല പ്രവണതയല്ല. ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കും.ഞങ്ങളുടെ വിശ്വാസം രാഹുൽഗാന്ധിയിലാണ്. ബി.ജെ.പിയും സി.പി.എമ്മും പോലും പറയാത്ത ആക്ഷേപങ്ങളാണ് നവമാധ്യമങ്ങളിൽ നേതാക്കൾക്കെതിരെ വരുന്നത്. ആരാധക വൃന്ദം ശാന്തരാകണമെന്നും ലിജു ആവശ്യപ്പെട്ടു.