എൻ.ജി.ഒ അസോ. ജില്ലാ സമ്മേളനം
Friday 15 May 2026 12:10 AM IST
തളിപ്പറമ്പാ: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. നിയുക്ത എം.എൽ.എമാരായ ടി.കെ ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് ജില്ലയിൽ നിന്നും മികച്ച വില്ലേജ് ഓഫീസർമാരായി തിരഞ്ഞെടുക്കപ്പെട്ട പി.വി വിനോദ്, എ.കെ ആരിഫ്, കെ.പി രഞ്ജിത്ത് എന്നിവരെ ആദരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സതീശൻ നാൽപാടി സ്വാഗതവും എ.എൻ ജയശ്രീ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർ ഖാൻ ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ചയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.പി സുനിൽ പ്രസംഗിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.